Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Munnar

എ​സ്. രാ​ജേ​ന്ദ്ര​ന് ഇ​ന്ന് മൂ​ന്നാ​റി​ൽ ബി​ജെ​പി സ്വീ​ക​ര​ണം

മൂ​ന്നാ​ർ: സി​പി​എം വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന മു​ൻ എം​എ​ൽ​എ എ​സ്. രാ​ജേ​ന്ദ്ര​ന് ഇ​ന്ന് ബി​ജെ​പി സ്വീ​ക​ര​ണം. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മൂ​ന്നാ​റി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

എ​സ്. രാ​ജേ​ന്ദ്ര​നൊ​പ്പം ബി​ജെ​പി​യി​ൽ ചേ​ർ​ന്ന മ​റ്റ് പ്ര​വ​ർ​ത്ത​ക​രും സ്വീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കും. ബി​ജെ​പി അം​ഗ​ത്വ​മെ​ടു​ത്ത​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് രാ​ജേ​ന്ദ്ര​ൻ പാ​ർ​ട്ടി പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ബി​ജെ​പി നി​യ​ന്ത്ര​ണ​ത്തി​ലു​ള​ള സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ശാ​ഖ എ​സ്. രാ​ജേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നാ​റി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​രു​ന്നു.

Kerala

മൂ​ന്നാ​റി​ൽ വീ​ണ്ടും ഓ​ൺ​ലൈ​ൻ ടാ​ക്സി ത​ട​യ​ൽ

 മൂ​ന്നാ​ർ: ഇ​ടു​ക്കി മൂ​ന്നാ​റി​ൽ വീ​ണ്ടും ഓ​ൺ​ലൈ​ൻ ടാ​ക്സി ത​ട​ഞ്ഞ​താ​യി പ​രാ​തി. വി​ദേ​ശ വ​നി​ത​ക​ളു​മാ​യി പോ​യ ടാ​ക്സി​യാ​ണ് ത​ട​ഞ്ഞ​ത്.

മൂ​ന്നാ​റി​ലെ ടാ​ക്സി ഡ്രൈ​വ​ർ​മാ​രാ​ണ് ഇ​സ്രാ​യേ​ലി വി​ദേ​ശി​ക​ളു​മാ​യി കൊ​ച്ചി​യി​ലേ​ക്ക് പോ​യ വാ​ഹ​നം ത​ട​ഞ്ഞ​ത്. സം​ഭ​വം ഓ​ൺ​ലൈ​ൻ ടാ​ക്സി ഡ്രൈ​വ​ർ ആ​ന്‍റ​ണി പെ​രു​മ്പ​ള്ളി മൂ​ന്നാ​ർ പോ​ലീ​സി​നെ അറിയിച്ചു. ഇതോടെ പോലീസ് സ്ഥലത്തെത്തി.

ഏ​ക​ദേ​ശം അ​ര​മ​ണി​ക്കൂ​റോ​ളം വാ​ഹ​നം ത​ട​ഞ്ഞു നി​ർ​ത്തു​ക​യും വി​ദേ​ശ വ​നി​ത​ക​ളെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റാ​ൻ ക​ഴി​യി​ല്ലെ​ന്നും ഓ​ൺ​ലൈ​ൻ ടാ​ക്സി സ​ർ​വീ​സ് ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വാ​ഹ​നം ത​ട​ഞ്ഞ​ത്.

പി​ന്നീ​ട് പോ​ലീ​സ് ഇ​ട​പെ​ട്ടാ​ണ് ഓ​ൺ​ലൈ​ൻ ടാ​ക്സി​യി​ൽ വി​ദേ​ശ വ​നി​ത​ക​ൾ​ക്ക് യാ​ത്ര തു​ട​രാ​ൻ അ​വ​സ​രം ഒ​രു​ക്കി​യ​ത്.

Kerala

റ​വ​ന്യൂ ഭൂ​മി​യി​ലെ മ​രം മു​റി ത​ട​ഞ്ഞു; സ്പെ​ഷ്യ​ൽ ത​ഹ​സി​ൽ​ദാ​രെ സി​പി​എം നേ​താ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തി

ഇ​ടു​ക്കി: റ​വ​ന്യൂ ഭൂ​മി​യി​ലെ മ​രം മു​റി ത​ട​ഞ്ഞ സ്പെ​ഷ്യ​ൽ ത​ഹ​സി​ൽ​ദാ​രെ സി​പി​എം നേ​താ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് പ​രാ​തി. സം​ഭ​വ​ത്തി​ൽ മൂ​ന്നാ​ർ സ്പെ​ഷ്യ​ൽ ത​ഹ​സി​ൽ​ദാ​ർ ഗാ​യ​ത്രി ദേ​വി ജി​ല്ലാ ക​ള​ക്ട​ർ​ക്കും പോ​ലീ​സി​ലും പ​രാ​തി ന​ൽ​കി.

ക​ഴി​ഞ്ഞ ഒ​ന്നി​ന് ദേ​വി​കു​ള​ത്തെ സ​ർ​ക്കാ​ർ പു​റ​മ്പോ​ക്ക് ഭൂ​മി​യി​ൽ നി​ന്ന് വ്യാ​പ​ക​മാ​യി മ​ര​ങ്ങ​ൾ മു​റി​ച്ചി​രു​ന്നു. ഇ​ത് സ്പെ​ഷ്യ​ൽ ത​ഹ​സി​ൽ​ദാ​ർ ഇ​ട​പെ​ട്ട് ത​ട​ഞ്ഞു. തു​ട​ർ​ന്ന് സി​പി​എം നേ​താ​വ് ജോ​ബി ജോ​ൺ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച ഓ​ഫീ​സി​ലെ​ത്തി​യ ജോ​ബി ത​ന്നെ കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് ഗാ​യ​ത്രി ദേ​വി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ സ്പെ​ഷ്യ​ൽ ത​ഹ​സി​ൽ​ദാ​രു​ടെ ആ​രോ​പ​ണം ജോ​ബി ജോ​ൺ നി​ഷേ​ധി​ച്ചു.

 

 

 

 

Kerala

വി​നോ​ദ സ​ഞ്ചാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സ്; ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​ര്‍ അ​റ​സ്റ്റി​ല്‍

ഇ​ടു​ക്കി: മും​ബൈ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ മൂ​ന്നാ​റി​ൽ ത​ട​ഞ്ഞു​വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൂ​ന്നാ​ർ സ്വ​ദേ​ശി​ക​ളാ​യ വി​നാ​യ​ക​ൻ, വി​ജ​യ​കു​മാ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

മും​ബൈ​യി​ൽ അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​റാ​യ ജാ​ൻ​വി എ​ന്ന യു​വ​തി മൂ​ന്നാ​ർ സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യി​രു​ന്നു. സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ഓ​ൺ​ലൈ​ൻ ടാ​ക്‌​സി​യി​ൽ യാ​ത്ര ചെ​യ്‌​ത​പ്പോ​ഴാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളാ​യ ടാ​ക്‌​സി ഡ്രൈ​വ​ർ​മാ​രി​ൽ നി​ന്നും യു​വ​തി​ക്ക് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്.

ഒ​ക്ടോ​ബ​ർ 31 ന് ​ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് യു​വ​തി ദു​ര​നു​ഭ​വം പ​ങ്കു​വ​ച്ച​ത്. ഓ​ൺ​ലൈ​നാ​യി ബു​ക്ക് ചെ​യ്‌​ത ടാ​ക്‌​സി​യി​ൽ കൊ​ച്ചി​യും ആ​ല​പ്പു​ഴ​യും സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് ജാ​ൻ​വി​യും സു​ഹൃ​ത്തു​ക്ക​ളും മൂ​ന്നാ​റി​ലെ​ത്തി​യ​ത്. മൂ​ന്നാ​റി​ൽ ഓ​ൺ​ലൈ​ൻ ടാ​ക്‌​സി​ക​ൾ​ക്ക് നി​രോ​ധ​ന​മാ​ണെ​ന്ന് പ​റ​ഞ്ഞ് ഡ്രൈ​വ​ർ​മാ​ർ ഇ​വ​രെ ത​ട​യു​ക​യാ​യി​രു​ന്നു.

സ്ഥ​ല​ത്തെ ടാ​ക്‌​സി വാ​ഹ​ന​ത്തി​ൽ മാ​ത്ര​മേ പോ​കാ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​വെ​ന്ന് ഇ​വ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തോ​ടെ യു​വ​തി പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി. എ​ന്നാ​ൽ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഇ​തേ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ മ​റ്റൊ​രു ടാ​ക്സ‌ി വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്യേ​ണ്ടി വ​ന്നെ​ന്നും സു​ര​ക്ഷി​ത​മ​ല്ലെ​ന്നു ക​ണ്ടു കേ​ര​ള​യാ​ത്ര അ​വ​സാ​നി​പ്പി​ച്ചു മ​ട​ങ്ങി​യെ​ന്നും ജാ​ൻ​വി പ​റ​ഞ്ഞി​രു​ന്നു. വീ​ഡി​യോ ച​ർ​ച്ച​യാ​യ​തി​ന് പി​ന്നാ​ലെ ര​ണ്ട് പോ​ലീ​സു​കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. എ​എ​സ്ഐ സാ​ജു പൗ​ലോ​സി​നും ഗ്രേ​ഡ് എ​സ്ഐ ജോ​ർ​ജ് കു​ര്യ​നു​മെ​തി​രെ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു.

Latest News

Up